സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി;ആവശ്യമായ ഭക്ഷണവും മരുന്നും ഉറപ്പാക്കുമെന്ന് നരേന്ദ്ര മോദി

കൊച്ചി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപവീതവും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.   …

കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി;പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന …

മോശം കാലാവസ്ഥ:പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ വ്യോമനിരീക്ഷണം നടത്താനായിരുന്നു തീരുമാനം. …

നെഞ്ചടക്കിപ്പിടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം വിജയകരം; കാലടിയില്‍ നിന്ന് നാവിക സേനാ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതിക്ക് സുഖപ്രസവം

കാലടിയില്‍ നാവിക സേനാ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങി കിടന്ന പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ നേവി എയര്‍ലിഫ്റ്റിംഗ് വഴി ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. …

തിരുവനന്തപുരം എറണാകുളം ദേശീയ പാതയിലെ ഗതാഗതവും പൂര്‍ണമായി നിരോധിച്ചു; കൊല്ലം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെ കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി 11 മണിമുതല്‍ തിരുവനന്തപുരം …

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള ദേശീയപാത അടച്ചു; കുതിരാന്‍ വഴിയുള്ള പാലക്കാട് റോഡ് അടഞ്ഞു കിടക്കുന്നു; ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള റോഡും വെള്ളത്തില്‍

എറണാകുളത്തേക്കു തൃശൂരില്‍നിന്നുള്ള ദേശീയപാത പൂര്‍ണ്ണമായും അടച്ചു. നഗരത്തിനടുത്തുള്ള ടോള്‍ പ്ലാസ, പുതുക്കാട്, ആമ്പല്ലൂര്‍, കറുകുറ്റി, മുരിങ്ങൂര്‍ തുടങ്ങിയ സ്ഥലത്തെല്ലാം പാതയില്‍ വെള്ളം കയറി. പലയിടത്തും പുഴ റോഡിനു …

കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലര്‍ട്ട്; കനത്ത മഴയ്ക്ക് സാധ്യത: പന്തളംനഗരം പൂര്‍ണമായി മുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. എല്ലാവരും …

നെടുമ്പാശേരി വിമാനത്താവളം ആഗസ്റ്റ് 26വരെ അടച്ചിടും

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിൽ മുങ്ങി. റൺവേയും സോളാർ പാനലുമടക്കം വെള്ളത്തിനടിയിൽ ആയതോടെ സർവീസുകൾ ഇൗ മാസം 26 വരെ നിർത്തിവെച്ചതായി എയർപോർട്ട്​ അധികൃതർ അറിയിച്ചു. ആഗസ്റ്റ് …

മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അന്തരിച്ചു

ദി മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അല്‍ഷിമേഴ്സ് രോഗവും അലട്ടിയിരുന്ന …

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കില്ല; കേരളത്തിന്‍റെ ആവശ്യം തമിഴ്നാട് തള്ളി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി എത്തിയ സാഹചര്യത്തില്‍ ഡാം സുരക്ഷിതമാക്കാനായി ജലനിരപ്പ് കുറയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി …