കാമുകൻ കഴുത്ത് ഞെരിച്ച് കൊന്നു; അമ്പൂരി രാഖി കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

രാഖിയുടെ കാമുകനായ അഖിൽ, സഹോദരൻ രാഹുൽ, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍.

77 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തല്‍; എംകെ രാഘവന്‍ എംപി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

സംസ്ഥാന സഹകരണ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

‘അച്ഛേ ദിന്‍ വന്നുകഴിഞ്ഞു, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം’; കേന്ദ്ര സര്‍ക്കാരിനെതിരെ വിഎസ് അച്യുതാനന്ദന്‍

അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തുടർച്ച; നെതർലൻ‍ഡ് രാജാവും രാജ്ഞിയും കേരളത്തിൽ എത്തി

കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും.

മോ‍ഡറേഷനെ മാർക്ക് ദാനം എന്ന് വിളിക്കുന്നു; ചെന്നിത്തലയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നയിക്കുന്നതാണെന്ന് കെ ടി ജലീൽ

രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയായി പ്രമുഖനേതാവിന്റെ മകന്റെ സിവിൽ സർവ്വീസ് ജയം സംശയാസ്പദമെന്നും ഇതിൽ അന്വേഷണത്തെ കുറിച്ച് സർക്കാർ ആലോചിക്കും എന്നും മന്ത്രി തിരിച്ചടിച്ചു.

‘കഠിനാധ്വാനത്താല്‍ വളര്‍ന്നവന്‍’; ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് മേജര്‍ രവി

ഇപ്പോഴിതാ ഷെയ്‌നിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

കൂടത്തായി; അന്വേഷണം ജോളിയുടെ സുഹൃത്തായ യുവതിയിലേക്ക് നീങ്ങുന്നു

കൂടത്തായി കൊലപാതകപരമ്പരയില്‍ കേസന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. എന്‍ഐടിക്ക് സമീപം ജോളിയുടെ സുഹൃത്തായിരുന്ന യുവതിയിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.

ഷെയ്ന്‍ നിഗത്തിനെ ഭീഷണിപ്പെടുത്തിയത് നടി പാര്‍വതിയെ അപമാനിച്ചയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത നിര്‍മ്മാതാവ്

നടന്‍ ഷെയന്‍ നിഗത്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ നിര്‍മ്മാതാവ് ജോബി ജോര്‍ജ് മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നടി പാര്‍വതിയെ അപമിനിക്കുന്ന പരാമര്‍ശങ്ങളുമായി നിരവധി ചര്‍ച്ചകളിലും , സോഷ്യല്‍ മീഡിയയിലും വന്നിരുന്ന ആളാണ് കസബ സിനിമയുടെ പ്രൊഡ്യൂസറായിരുന്ന ജോബി ജോര്‍ജ്.

ബിജെപി നേതാവിന്റെ കൊലപാതകത്തിനു പിന്നില്‍ ജം ഇയ്യത്തുല്‍ ഇസ്ലാമിയ; അപകടമരണം കൊലപാതകമെന്ന വെളിപ്പെടുത്തല്‍ 24 വര്‍ഷത്തിനു ശേഷം

പെരിന്തല്‍മണ്ണയിലെ ബിജെപി നേതാവ് മോഹന ചന്ദ്രന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. ജം ഇയ്യത്തുല്‍ ഇസ്ലാമിയയാണ് ആസൂത്രിതമായ കൊലപാതകത്തിന് പിന്നില്‍. നിര്‍ണായക വെളിപ്പെടുത്തല്‍ കൊല നടന്ന് 24 വര്‍ഷത്തിന് ശേഷം.

സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു; മിന്നലും കാറ്റും ശക്തമാകുന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. വിവിധ ജില്ലകളിലായി ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമായ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.