ഏലയ്ക്ക കായ്ച്ചത് പതിവ് തെറ്റിച്ചുകൊണ്ട്; എസ്തറിന്റെ വീട്ടിൽ ഏലയ്ക്ക ഉണ്ടായത് ഇലയുടെ അഗ്രഭാഗത്തായി തണ്ടിൽ

single-img
21 June 2022

സാധാരണ രീതിയിൽ ഏലച്ചെടിയുടെ താഴെ വേരിനോട് ചേര്‍ന്നാണ് എല്ലായിടത്തും ഏലയ്ക്കായ ഉണ്ടാകുന്നത് . പക്ഷെ ഇവിടെ മലയാള സിനിമയിലെ യുവനടി എസ്തര്‍ അനിലിന്റെ വയനാട്ടിലെ വീട്ടില്‍ നട്ട ഏലച്ചെടിയില്‍ ഏലയ്ക്ക കായ്ച്ചത് ഇലയുടെ അഗ്രഭാഗത്തായി തണ്ടിലാണ്.

സംസ്ഥാനത്തെ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായപ്പോൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിരസത അകറ്റാനാണ് എസ്തറിന്റെ പിതാവ് അനില്‍ വീട്ടില്‍ ഏലകൃഷി തുടങ്ങിയത്. വയനാട്ടിലെ ഇവരുടെ വീട്ടില്‍ 300 ഏലത്തൈകളാണ് നട്ടുപിടിപ്പിച്ചത്.

എന്നാൽ ഇത്തരത്തിൽ അപൂര്‍വമായി തണ്ടില്‍ ഏലയ്ക്ക കായ്ച്ചത് എങ്ങനെയെന്ന് തനിക്കുമറിയില്ലെന്ന് അനില്‍ പറയുന്നു. ആദ്യം തണ്ടിന്റെ അഗ്രത്തായി പൂക്കള്‍ വന്നപ്പോള്‍ ഇതാരോ കൃത്രിമമായി അവിടെ വച്ചതാണോ എന്ന് പോലും സംശയിച്ചു എന്നാൽ കുറച്ച് നാളുകള്‍ക്ക് ശേഷം കായ്കള്‍ വന്നപ്പോഴാണ് അങ്ങനെയല്ലെന്ന് മനസിലായത്. പിന്നീട് ചിത്രങ്ങള്‍ വയനാട്ടിലെ ചില ഏലം കര്‍ഷകരുമായി പങ്കുവച്ചപ്പോള്‍ ഇത് വളരെ അപൂര്‍വമായ സംഭവമാണെന്ന് അവര്‍ പറഞ്ഞെന്നും അനിൽ പറയുന്നു