വിജയ് ബാബുവിനെതിരെ നടപടിയില്ല; എഎംഎംഎയുടെ പരാതി പരിഹാര സെല്ലില്‍ നിന്നും മാലാ പാര്‍വതി രാജിവെച്ചു

single-img
2 May 2022

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനായ ‘എതീംഎ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് നടി മാലാ പാർവതി രാജിവച്ചു. പീഡനക്കേസിൽ ആരോപണം നേരിടുന്ന പ്രതിയായ നടൻ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മാലാ പാർവതി രാജിവെച്ചത്. പീഡന ആരോപണത്തിൽ വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് സമിതി റിപ്പോർട്ട് നൽകിയിരുന്നു.

വിഷയത്തിൽ ഇന്നലെ ചേർന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിജയ് ബാബുവിനെ ഭരണസമിതിയിൽ നിന്ന് മാറ്റി നിർത്തിയാൽ മതിയെന്ന തീരുമാനത്തിലെത്തി. ഈ തീരുമാനത്തിന്റെ പിന്നാലെയാണ് നടി ശ്വേത മേനോൻ അധ്യക്ഷയായ സമിതിയിൽ നിന്നും മാലാ പാർവതി രാജിവച്ചത്.

വിജയ് ബാബുവിന് എതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ, വിജയ് ബാബു നൽകിയ കത്ത് അംഗീകരികരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറ്റി നിർത്തിയാ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.