ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം; കോണ്ടം വിപണിയെ വെല്ലുവിളിക്കാമെന്ന് പിസി ജോർജിനോട് ഡോ. നെല്‍സണ്‍

single-img
30 April 2022

പാനീയങ്ങളില്‍ മുസ്ലിങ്ങളായ കച്ചവടക്കാർ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുന്നെന്ന പിസി ജോർജിന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ച് ഡോ നെ‍ൽസൺ ജോസഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കോണ്ടം, വിത്ഡ്രോവൽ മെത്തേഡ് തുടങ്ങി ​ഗർഭ നിരോധനത്തിനായി പല പഴികളാണ് ശാസ്ത്ര ലോകത്ത് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്നും പിസി ജോർജ് പറയുന്ന ഒറ്റത്തുള്ളിയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായല്ലോ എന്നുമാണ് അദ്ദേഹം പരിഹസിക്കുന്നത്.

കോണ്ടത്തിന്റെ ഇപ്പോഴുള്ള ഗ്ലോബൽ മാർക്കറ്റ്‌ മാത്രം 75,00 കോടി രൂപയാണ്. ഒറ്റത്തുള്ളിയുടെ ഫോർമുല പറഞ്ഞു തന്നാൽ ശാസ്ത്ര കണ്ടെത്തലിനുള്ള നോബേൽ പുരസ്കാരം പങ്കിടാമെന്നും ഡോക്ടർ എഴുതുന്നു.

നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

അല്ല, വെറും അക്കാദമിക്‌ താൽപര്യം മാത്രം. ഹോട്ടലിൽ വച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം. വിത്ഡ്രോവൽ മെതേഡ്‌, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ്‌ പിൽ, ഇഞ്ചക്ഷൻ. പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെർമനന്റായ വഴികളും.

പിള്ളേരുണ്ടാവാതിരിക്കാൻ ഇത്രയും വഴികൾ മിനിമം പയറ്റുന്നുണ്ട്‌ ലോകത്ത്‌. ഇനിയുമുണ്ട്‌, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്‌. ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ്‌ മാത്രം 9.9 ബില്യൺ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു. എന്ന് വച്ചാൽ 75,000 ചില്വാനം കോടി രൂപ.

അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം. പറ, അതിന്റെ ഫോർമുല പറ. നൊബേൽ നമുക്ക്‌ ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്.