പിസി ജോർജ് സംസാരിക്കുന്നത് ഹലാലിനും ലൗ ജിഹാദിനും എതിരെ; പിന്തുണയുമായി കുമ്മനം രാജശേഖരൻ

single-img
30 April 2022

തിരുവനന്തപുരത്തു നടന്ന ഹിന്ദു സമ്മേളനത്തിൽ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിന് പിന്തുണയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . പിസി ജോർജ് സംസാരിച്ചത് ഹലാലിനും ലൗ ജിഹാദിനും എതിരെയായാണെന്നും ഒരു കാര്യം നടക്കുന്നുവെന്ന് പറയുമ്പോൾ അതില്ലെങ്കിൽ വിശദീകരണം നൽകുകയാണ് വേണ്ടതെന്നു കുമ്മനം പറഞ്ഞു.

അതേസമയം, മുസ്ലീം സമുദായത്തിനെതിരെ കടുത്ത വിദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജിന്‍റെ പ്രവര്‍ത്തിയില്‍ മാപ്പ് പറഞ്ഞ് സഹോദരന്‍റെ മകന്‍ വിയാനി ചാര്‍ലി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മുസ്ലിം മത വിഭാഗത്തിലുള്ളവരെപ്പറ്റി പി സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല എന്നും അദ്ദേഹത്തിൻറെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നതായി വിയാനി ചാര്‍ലി ഫെയിസ്ബുക്കില്‍ എഴുതി.