ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ത്ഥിക്കാം, ഒരു ഇന്നോവയല്ലേ ആ വരുന്നത്: ടി സിദ്ദീഖ്

single-img
26 April 2022

ഒരു കൂട്ട്‌ കച്ചവടത്തിനിറങ്ങിയിട്ട്‌ ഒടുവിൽ തമ്മിൽ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണു ആകാശ്‌ തില്ലങ്കേരിയിൽ നിന്നും ഡിവൈഎഫ്‌ഐയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഇരുവരുടേയും ഭാഷയിൽ നിന്നും ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമാണ് എന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദീഖ്.

കൂടെയുള്ളവൻ തെറ്റിപ്പോയാൽ എന്ത്‌ ചെയ്യണമെന്ന് ആ പാർട്ടിക്ക്‌ നന്നായി അറിയാം. ആകാശ്‌ തില്ലങ്കേരിക്ക്‌ ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നത്‌ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

ടി സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

ഒരു കൂട്ട്‌ കച്ചവടത്തിനിറങ്ങിയിട്ട്‌ ഒടുവിൽ തമ്മിൽ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണു ആകാശ്‌ തില്ലങ്കേരിയിൽ നിന്നും ഡിവൈഎഫ്‌ഐയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഇരുവരുടേയും ഭാഷയിൽ നിന്നും ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമാണ്. “ഇനി നടക്കില്ല..!” എന്ന് ഡിഐഎഫ്‌ഐ പറയുമ്പോൾ ഇതിനു മുമ്പ്‌ കൃത്യമായി സ്വർണ്ണക്കടത്തും മറ്റും കൂട്ട്‌ കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കൽ തന്നെയാണു.

ഈ വിഴുപ്പലക്കൽ ഭരണത്തിന്റേയും സിപിഎമ്മിന്റേയും തണലിൽ ഡിവൈഎഫ്‌ഐ നാടിനു വേണ്ടി എന്ത്‌ ചെയ്യുന്നു എന്ന കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്‌. കൂടെയുള്ളവൻ തെറ്റിപ്പോയാൽ എന്ത്‌ ചെയ്യണമെന്ന് ആ പാർട്ടിക്ക്‌ നന്നായി അറിയാം. ആകാശ്‌ തില്ലങ്കേരിക്ക്‌ ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നത്‌