ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ മൗനം പാലിക്കുന്നു; ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്റര്‍ പതിച്ച് ഹിന്ദു സേന

single-img
25 April 2022

രാജ്യ തലസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്തിന് മുമ്പില്‍ പോസ്റ്റര്‍ പതിപ്പിച്ച് ഹിന്ദു സേന. രാജ്യ വ്യാപകമായി ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ കോൺഗ്രസ് പ്രതികരിക്കുന്നില്ലെന്നും മൗനം പാലിക്കുന്നു എന്നും കാണിച്ചാണ് ഹിന്ദു സേന പോസ്റ്റര്‍ പതിപ്പിച്ചത്.

ഹിന്ദു സേനയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ നടന്നുവരുന്ന ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ മൗനം കാരണമാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നും ഗുപ്ത പറഞ്ഞു.

അതേസമയം, ആക്രമ സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഡൽഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ ഹിന്ദു – മുസ്‌ലിം സംഘട്ടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് ഇതിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.