കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ എംപവർ കമ്മിറ്റി; ചിന്തിന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍

single-img
25 April 2022

ഇനിവരാനുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ എംപവര്‍ കമ്മിറ്റിയെ സജ്ജമാക്കാനൊരുങ്ങി കോണ്‍ഗ്രസ്.ഇതിനായി പ്രമുഖ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതാധികാര കര്‍മ്മസമിതി രുപീകരിക്കും.

സംഘടനാ പ്രശ്‌നങ്ങളും ഭാവിയിലേക്കുള്ള രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും. കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും