ഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

single-img
22 April 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

കൊച്ചിയിലുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് മൊഴിയെടുത്തത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘം മുൻപാകെ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. അന്വേഷണ സംഘത്തിന് നിര്‍ണായകമായ പല വിവരങ്ങളും മഞ്ജുവില്‍ നിന്ന് ലഭിച്ചുവെന്നാണ് സൂചന. ദിലീപ് നീക്കം ചെയ്ത പല ഫോണ്‍ നമ്പറുകളെ കുറിച്ചും മഞ്ജുവില്‍ നിന്ന് വ്യക്തത വരുത്തിയതായി വിവരമുണ്ട്.