പാലക്കാട് ശ്രീനിവാസന്‍ വധത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി; ആറു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

single-img
16 April 2022

പാലക്കാട് ആര്‍എസ്എസ് നേതാവായ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി നടത്തിയ പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞുകയറി. തൃശൂര്‍ പൂച്ചെട്ടി സെന്ററിൽ നടന്ന അപകടത്തിൽ ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനത്തിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ശ്രീനിവാസന്‍ കൊലചെയ്യപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.