രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാറിനെ ഉപദേശിച്ചിട്ടില്ല: വന്ദന ശിവ

single-img
12 April 2022

കൃഷിയിടത്തിൽ രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാരിന്ഉപദേശം താൻ നൽകിയിട്ടില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ മലയാളത്തിലെ ഒരു ചാനലിനോട് പറഞ്ഞു . ജൈവകൃഷിക്കായിജൈവ കൃഷി ചെയ്യാനുള്ള തീരുമാനം എടുത്ത ശേഷം ചില വിദഗ്ധർ തന്നോട് സഹകരണം തേടുകയാണ് ചെയ്തതെന്നാണ് അവർ പറയുന്നത്.

വലിയ രീതിയിലുള്ള കടമെടുപ്പും കൊവിഡുമാണ് ശ്രീലങ്കയിലെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. അതേസമയം, തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ രാസവള കമ്പനികൾ ആണെന്നും വന്ദന ശിവ ആരോപിക്കുന്നു. താൻ ഒരിക്കലും രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാറിനെ ഉപദേശിച്ചിട്ടില്ല. തനിക്ക് ശ്രീലങ്കൻ പ്രസിഡന്റുമായി പരിചയം പോലുമില്ല.

ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ആക്രമണങ്ങൾ പുതിയ കാര്യമല്ലെന്നും മുൻപും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വന്ദന ശിവ പറയുന്നു.