ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം; ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം ഏപ്രില്‍ ഒമ്പതിന്

single-img
4 April 2022

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ വാഹന ലേലത്തിനെതിരെ പരാതി നല്‍കിയ ഹിന്ദു സേവാ കേന്ദ്രത്തിന്റെ ഹർജിയിൽ വാദം ഏപ്രില്‍ ഒമ്പതിന് കേരള ഹൈക്കോടതി കേള്‍ക്കും. കേസില്‍ ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താന്‍ ദേവസ്വം കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഈ മാസം ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം കമ്മീഷണര്‍, ഗുരൂവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കേസ് നല്‍കിയ സംഘടനയുടെ പ്രതിനിധികളും, ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ അവരേയും നേരില്‍ കേള്‍ക്കും. ഈ സമയം ലേലവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ അവരെയും ദേവസ്വം കമ്മീഷണര്‍ നേരില്‍ കേള്‍ക്കും.

അതേസമയം മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത് എന്നാണു വിവരം . ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.