ഭൂമി തർക്കം; പഞ്ചാബിൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെ ഉൾപ്പെടെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി

single-img
4 April 2022

ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിൽ കോൺഗ്രസ് സർപഞ്ചിന്റെ ഭർത്താവിനെ ഉൾപ്പടെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്പൂരിലെ ഫുൽദാ ഗ്രാമത്തിലാണ് തർക്കത്തെ തുടർന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകൾ പരസ്പരം വെടിയുതിർത്തത് . സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്തെ ദസുയയിലെ ഗോലെവാൽ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കലഹമാണ് കൂട്ട കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഒരു സംഘത്തിലെ അംഗങ്ങളാണ്. മറ്റൊരാൾ എതിർ പക്ഷത്തെയും അംഗമാണ്. അക്രമ സംഭവങ്ങളിൽ ആം ആദ്മി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.