പണിമുടക്കില്‍ അനിഷ്ടസംഭവങ്ങൾ ഉണ്ടായെന്ന് പറയുന്നത് മാധ്യമസൃഷ്ടി: എ വിജയരാഘവൻ
28 March 2022
ദേശീയ പണിമുടക്കില്‍ പങ്കെടുക്കാൻ തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്. അങ്ങിനെയുള്ള ന്യായം വച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. കേരളത്തിൽ നടന്ന പണിമുടക്കില്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായെന്ന് പറയുന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും എ വിജയരാഘവന് പറഞ്ഞു.
അതേപോലെ തന്നെ, പണിമുടക്കിൽ ഉണ്ടായ ഒറ്റപ്പെട്ട അതിക്രമങ്ങളെ പര്‍വതീകരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു. കാര്യമായ അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പണിമുടക്ക് കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും മനസിലാക്കണമെന്ന് ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.