പഞ്ചാബിന്റെ ക്ഷേമത്തിനായി ആം ആദ്മിക്ക് കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും നൽകും: പ്രധാനമന്ത്രി

single-img
11 March 2022

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയുള്ള വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ മോദിക്ക് നന്ദി അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തത്.

‘പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയികളായ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനമറിയിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. പഞ്ചാബിന്റെ ക്ഷേമത്തിനായി കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’ എന്നായിരുന്നു പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഈ ട്വീറ്റിന് മറുപടിയായി കെജ്‌രിവാള്‍ നന്ദിയറിയിക്കുകയായിരുന്നു.