ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ യുദ്ധക്കപ്പൽ മ്യൂസിയം ആക്കുന്നു

28 January 2022

അടുത്തിടെ ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ യുദ്ധക്കപ്പൽ ‘ഐഎൻഎസ് ഖുക്രി’ മ്യൂസിയം ആക്കാൻ തീരുമാനം. 32 വർഷത്തെ സേവനത്തിനു ശേഷം 2021 ഡിസംബർ 23നാണ് കപ്പൽ ഡീകമ്മീഷൻ ചെയ്തത്.
കേന്ദ്രഭരണ പ്രദേശമായ ഡിയുവിലെ ഭരണകൂടം കപ്പലിനെ മ്യൂസിയമാക്കി മാറ്റും. മ്യൂസിയമാക്കിക്കഴിയുമ്പോൾ പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാൻ കഴിയും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മിസൈൽ കോർവെറ്റ് ഐഎൻഎസ് ഖുക്രി ഇപ്പോൾ ദിയുവിലാണ് ഉള്ളത്. സേവന കാലയളവിൽ 28 കമാൻഡിങ് ഓഫീസർമാരുടെ കീഴിലായി 6,44,897 നോട്ടിക്കൽ മൈലിലേറെ ദൂരമാണ് ഐഎൻഎസ് ഖുക്രി താണ്ടിയത്.