സിപിഎം സമ്മേളനങ്ങൾക്കെതിരെ കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തിരുവാതിരകളി നടത്തി പ്രതിഷേധം

single-img
22 January 2022

സംസ്ഥാനമാകെ കൊവി‍ഡ് കേസുകൾ വർദ്ധിക്കുമ്പോഴും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെയുള്ള സിപിഎം സമ്മേളന നടത്തിപ്പിനെതിരെ കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവാതിരകളി നടത്തിയ പ്രതിഷേധിച്ചു.

തൃശൂർ ജില്ലയിൽ കളക്ടേറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. സമ്മേളനങ്ങൾക്കെതിരെ പത്തു പേർ ചേർന്നാണ് പ്രതിഷേധ തിരുവാതിരക്കളി നടത്തിയത്. സർക്കാർ പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയിട്ടും കളക്ടർ തടയാത്തതും പ്രതിഷേധാർഹമാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.