സിപിഎം സമ്മേളനങ്ങൾ നടക്കുന്നത് കളക്ടര്‍മാരുടെ അനുവാദത്തോടുകൂടി; കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

single-img
19 January 2022

സിപിഎമ്മിന്റെ സമ്മേളനങ്ങ; കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോൾ പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നും സംഘടിപ്പിക്കുന്നില്ല. വിവിധജില്ലകളിൽ കളക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനം നടത്തുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു.