ഫ്രാങ്കോയ്ക്ക് ചുമതലകൾ നൽകുന്നത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കും: ഫാദർ അഗസ്റ്റിൻ വട്ടോലി

single-img
16 January 2022

ബലാത്സംഗ കേസിൽ നിന്നും കോടതി കുറ്റവിമുക്തനാക്കി എന്നുകരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മറ്റു ചുമതലകള്‍ നല്‍കരുതെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോലി. അദ്ദേഹത്തിന് ചുമതലകൾ നൽകുന്നത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്നും ഫാദർ വട്ടോലി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

അതേസമയം തന്നെ, വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും കേസ് പൂർണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ താമസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടിന്‍റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് മഠത്തില്‍ താമസിക്കാന്‍ സാധിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ വിചാരണക്കോടതി വിധി പറഞ്ഞു എന്നുകരുതി ഇവിടെ നിന്ന് മാറ്റുന്ന നടപടി ഉണ്ടാകരുത്. കന്യാസ്ത്രീകളുടെ സംരക്ഷണത്തിന്റെ വിഷയങ്ങൾ സഭാ നേതൃത്വം ഉറപ്പാക്കണം. ഇനിയും സുപ്രീം കോടതി വരെ അപ്പീൽ പോകാവുന്ന കേസാണ്. അതിനാൽ അന്തിമ തീർപ്പിലെത്തുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്നും ഫാ. അഗസ്റ്റിൻ വട്ടോലി ആവശ്യപ്പെട്ടു.