ധീരജ് വധക്കേസ്: കീഴടങ്ങിയ രണ്ട് കെ എസ് യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

single-img
14 January 2022

ഇടുക്കി സർക്കാർ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ രണ്ട് കെഎസ് യു പ്രവര്‍ത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കെഎസ് യു ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, ജില്ലാ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

രണ്ടുപേരെയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ ദിവസമായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഈ രണ്ട് പേര്‍ കുളമാവ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയത്. ധീരജിന്റെ കൊലപാതകത്തില്‍ ഇതുവരെ ആറ് പേരാണ് പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളത്.

അതേസമയം, ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.നിലവിൽ കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ കസ്റ്റഡിയില്‍ വിട്ട് കിട്ടാൻപൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി നാളെയാണ് പരിഗണിക്കുക.