നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്; അതിനര്‍ത്ഥം ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നല്ല: എം സ്വരാജ്

single-img
14 January 2022

കന്യാസ്ത്രീയെ ബലാത്സംഗ ചെയ്‌ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ് രംഗത്തെത്തി .

‘നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. അതിനര്‍ത്ഥം ഈ വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുമെന്നല്ല’ എന്ന് സ്വരാജ് ഫേസ്ബുക്കില്‍ എഴുതി. വളരെയധികം കോളിളക്കം സൃഷ്ടിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ കോടതി വിധിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.

ഒന്നര വർഷത്തോളം നീണ്ടുനിന്ന വിചാരണക്ക് ശേഷമാണ് കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറഞ്ഞത്.