ആലപ്പുഴ ഷാൻ വധക്കേസ്; ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

single-img
3 January 2022

ആലപ്പുഴ ജില്ലയിലെ എസ്ഡിപിഐ നേതാവായിരുന്ന കെ.എസ് ഷാൻ കൊലചെയ്യപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ ആർഎസ്എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്.

ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ടതിന് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, രൺജിത് വധക്കേസിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.