മോൺസൺ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാട്; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

single-img
28 December 2021

വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമ-സീരിയൽ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു. മോൻസണുമാമായുള്ള സമ്പത്തിക ഇടപാടിലാണ് അന്വേഷണം.

മോൺസൺ വീട്ടിൽ സംഘടിപ്പിച്ച പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. പുറമെ, തനിക്ക് മുടി കൊഴിച്ചലിന് മോൻസൻ ചികിത്സ നടത്തിയതായും ശ്രുതി വ്യക്തമാക്കിയിരുന്നു., മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നു. തന്റെ കൈവശം മോൺസൺ അമൂല്യമെന്ന് അവകാശപ്പെട്ടതിനെല്ലാം പത്ത് വർഷത്തെ പഴക്കം പോലുമില്ല.