വെള്ളിയാഴ്ച ദിവസങ്ങളിലെ അവധി മാറ്റി ഞായറാഴ്ച്ചയാക്കി മാറ്റി ; ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം

single-img
20 December 2021

ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം നിലവിൽ വന്നു. ദ്വീപിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ചകളിൽ നൽകിയിരുന്ന അവധി മാറ്റി ഞായറാഴ്ച്ചയാക്കി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.

ഇതോടൊപ്പം ക്ലാസുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. നേരത്തെ ലക്ഷദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ അവധി ഞായറാഴ്ചയാക്കിയത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.

അടുത്തിടെയുണ്ടായ ബീഫ് നിരോധനം, സ്‌കൂളുകളിൽ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. കേന്ദ്രസർക്കാർ പ്രതിനിധിയുടെ ലക്ഷദ്വീപിൽ നടക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്.

ലക്ഷദ്വീപ് മുൻ അഡ്മിനിസ്‌ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമ ശ്വാസകോശ രോഗത്തെ തുടർന്ന് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്.ഇതിന് പിന്നാലെയാണ് ബീഫ് നിരോധനം ഉൾപ്പെടെയുള്ള നിയമങ്ങൾ വന്നത്.