ജെന്‍ഡര്‍ ന്യൂട്രാലിറ്റി: വരും തലമുറയെ സ്വവര്‍ഗാനുരാഗികളാക്കുള്ള ഗൂഢ ശ്രമം; ആരോപണവുമായി മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ്

single-img
15 December 2021

സംസ്ഥാന സർക്കാർ നടപ്പാക്കിയ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോമില്‍ അശാസ്ത്രീയ പ്രചരണവുമായി മുജാഹിദ് സ്റ്റുഡന്‍സ് മുവ്‌മെന്റ്. ഈ പദ്ധതിയിലൂടെ വരും തലമുറയെ സ്വവര്‍ഗാനുരാഗികളാക്കുള്ള ഗൂഢശ്രമമാണെന്നാണ് കേരള നദ് വത്തുല്‍ മുജാഹിദ്ദീന് കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടന ആരോപിക്കുന്നത്.

എംഎസ്എമ്മിന്റെ എറണാകുളത്ത് നടക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്‍സ് ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ പോസ്റ്ററിലാണ് എല്‍ജിബിടിഐക്യു കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന രീതിയില്‍ അശാസ്ത്രീയ വാദങ്ങൾ ഉണ്ടായത്. ഈ മാസം 16നാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഇ

ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പദ്ധതി സ്ത്രീ വിമോചനം സാധ്യമാക്കുമോ ?? ജന്‍ഡര്‍ വ്യത്യാസങ്ങളെ നിഷേധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനവും അതിക്രമങ്ങളും ഇല്ലാതാകുമോ ?. ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ക്ക് പിന്നിലെ ഒളിയജണ്ടകള്‍ എന്ത് ? എന്നീ ചോദ്യങ്ങള്‍ക്കൊപ്പമാണ് ചര്‍ച്ചയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.