സ൪വ്വകലാശാല നിയമനങ്ങളെക്കുറിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ധാരണയില്ല: വിഡി സതീശൻ

single-img
13 December 2021

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സ൪വ്വകലാശാലകളിലെ നിയമനങ്ങളെക്കുറിച്ച് ധാരണയില്ലന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇത്തരത്തിലുള്ള ഒരു വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തുപറഞ്ഞു.

ഇപ്പോൾ പഴയ കമ്മീഷൻ ശുപാർശ ച൪ച്ചയാക്കുന്നത് ഇപ്പോഴുള്ള വിഷയങ്ങളെ ല൦ഘുകരിക്കാനുള്ള ശ്രമമാണ്. വിസിയുടെ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാൻ അധികാരമില്ല.കേരളത്തിലെ സര്‍ക്കാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളെ നിയമിക്കുകയാണ്.നിയമത്തെ കാറ്റിൽ പറത്തി എന്തും ചെയ്യാമെന്നുള്ള ധിക്കാരമാണ് സർക്കാരിനിന്നും വി ഡി സതീശന്‍ ആരോപിച്ചു.

നേരത്തെ കണ്ണൂർ സർവകലാശാലയിലെ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു സതീശന്റെ പ്രതികരണം.