ചെന്നിത്തലയ്ക്ക് സ്ഥാനമാനങ്ങൾ കിട്ടുന്നത് എൻഎസ്എസ്സിൻ്റെ കെയറോഫിൽ; ആരോപണവുമായി പ്രതാപ വർമ്മ തമ്പാൻ

single-img
12 December 2021

ആലപ്പുഴ ജില്ലയിലെ കോൺ. ഡിസിസി ഓഫീസിൽ സംഘർഷം. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് പ്രതാപ വർമ്മ തമ്പാൻ രമേശ് ചെന്നിത്തലയെ അപമാനിച്ചു എന്നാണ് പരാതി. കോൺഗ്രസിലെ പുനഃസംഘടനാ പ്രവർത്തനത്തിന് മുന്നോടിയായാണ് ജില്ലയുടെ ചുമതലയുള്ള തമ്പാൻ എത്തിയത്.

എന്നാൽ ഓഫീസിൽ യോഗത്തിൽ തമ്പാനെ തടഞ്ഞുവെച്ച് മാപ്പ് പറയിച്ചു. ഇതോടൊപ്പം തമ്പാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ പി സി സിക്കു പരാതിയും നൽകി. ഇന്നലെയായിരുന്നു തമ്പാൻ ആലപ്പുഴ ഡിസിസിയിൽ എത്തിയത്‌. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ഫണ്ട് ശേഖരിക്കേണ്ടത് ഡി സി സിയാണന്നും അതിന് കഴിയാത്തത് ഡി സി സി പ്രസിഡൻ്റിൻ്റെ കഴിവ് കേടാണെന്നും പ്രതാപ വർമ്മ തമ്പാൻ പറഞ്ഞു.

സംസ്ഥാനത്തെ ഏതെങ്കിലും നേതാവ് കരഞ്ഞു കാണിക്കുമ്പോൾ സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നവർ, സ്ഥാനങ്ങൾ നേടിയെടുക്കാനുള്ള കഴിവുള്ളവർ കൂടിയായിരിക്കണം. ഇതോടൊപ്പം, തനിക്ക് സീറ്റ് തന്നത് പാർട്ടിയായിരുന്നില്ല.എസ് എൻ ഡി പി നൽകിയ ലിസ്റ്റിലെ ഒന്നാം പേരുകാരനായതിനാലാണ് തനിക്ക് സീറ്റ് കിട്ടിയത്.രമേശ് ചെന്നിത്തലയ്ക്ക് സ്ഥാനമാനങ്ങൾ കിട്ടുന്നത് എൻഎസ്എസ്സിൻ്റെ കെയറോഫിലാണന്നും പ്രതാപ വർമ്മ തമ്പാൻ പറഞ്ഞു.