മഹീന്ദ്ര ഗരുവായൂരിൽ കാണിക്കയായി നൽകിയ ‘ഥാര്‍’ സ്വന്തമാക്കാന്‍ ഭക്തര്‍ക്ക് അവസരം; ലേലം 18ന്

single-img
9 December 2021

മഹീന്ദ്ര ഗ്രൂപ്പ് ഗരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചനൽകിയ കമ്പനിയുടെ പുതിയ ലൈഫ് സ്റ്റൈല്‍ എസ്യുവിയായ ഥാര്‍ സ്വന്തമാക്കാന്‍ ഇപ്പോൾ ഭക്തര്‍ക്ക് അവസരം. ഈ വാഹനത്തിന്റെവാജനം പരസ്യ ലേലത്തിന് വെയ്ക്കാനാണ് ദേവസ്വം ഭരണ സമിതി കൈക്കൊണ്ട തീരുമാനം.

ഡിസംബർ 18ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് പരസ്യ ലേലം നടത്തുക. ക്ഷേത്രത്തിലേക്ക് ഗുരുവായൂരപ്പന് കാണിക്കായി ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് മഹീന്ദ്ര സമര്‍പ്പിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍വേലുസ്വാമി, ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബര്‍ രണ്ടിന് ഇന്ത്യൻ വിപണിയില്‍ എത്തിയ ഥാര്‍ രാജ്യത്തെ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ്. എഎക്സ്, എല്‍എക്സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തുന്നത്. ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.