നാലരവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും 1,75,000 രൂപ പിഴയും

single-img
27 November 2021

നാലരവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും 1,75,000 രൂപ പിഴയും. തൃശ്ശൂർ ജില്ലയിലെ പുന്നയൂർ കൈപ്പാവിൽ സ്വദേശി ജിതിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കേസ് കോടതി ശിക്ഷ വിധിച്ചത്.

അതിക്രൂരമായ കുറ്റൃത്യമാണ് പ്രതി ചെയ്തതെന്നാണ് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളെല്ലാം പരിശോധിച്ച് പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകിയത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലരവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

അതിന് ശേഷവും പല തവണ ഇയാൾ കുട്ടിയെ പീഡനത്തിരയാക്കി. 2016 ലാണ് ഈ സംഭവം നടക്കുന്നത്. ഇതിന് പുറമേ ഇയാൾ പല ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയ കുറ്റകൃത്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷനായി. അതേസമയം,ജിതിനെ ഒളിവിൽ കഴിയാൻ മറ്റൊരു വ്യക്തിയാണ് സഹായിച്ചത്. ഇയാളെ കോടതി വെറുതെ വിട്ടിരുന്നു. ഇയാൾക്കെതിരെ കൃത്യമായ തെളിവുകൾ കണ്ടെത്തുന്നതിൽ വീഴ്ച വന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്.