ഒടിടിയിൽ റിലീസ് ചെയ്ത ‘ചുരുളി’യുടെ പതിപ്പ് സെര്‍ട്ടിഫൈഡ് ചെയ്ത കോപ്പിയല്ല; വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ്

single-img
23 November 2021

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഓടിടി പ്ലാറ്റ് ഫോമായ സോണി ലിവ്വില്‍ റിലീസ് ചെയ്ത ചുരുളി സെര്‍ട്ടിഫൈഡ് അല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അറിയിപ്പിൽ പറഞ്ഞു. ചിത്രത്തിലെ സംഭാഷണങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്ന പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി വാര്‍ത്തകുറിപ്പ് പുറത്തിറക്കിയത്.

ഈ വർഷം നവംബര്‍ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് ബോർഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പക്ഷെ ഇപ്പോൾ ആ പതിപ്പല്ല സോണി ലൈവിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

ഈ മാസം 19നാണ് ചുരുളി സോണി ലിവ്വിലൂടെ റിലീസ് ചെയ്തത്. വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ.