മോഹൻലാൽ മലയാള സിനിമയെ നശിപ്പിക്കുകയാണ്: ഡോ.ഫസല്‍ ഗഫൂര്‍

single-img
19 November 2021

ഓ ടി ടി റിലീസ് വിഷയത്തിൽ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. മോഹന്‍ലാല്‍ തന്റെ സിനിമകൾ ഒടിടിക്ക് നല്‍കി മലയാള സിനിമയെ നശിപ്പിക്കുന്നുവെന്നും ഒടിടിക്ക് സിനിമകള്‍ നല്‍കുന്ന മോഹന്‍ലാല്‍ ഒരു ‘ബ്ലഡി ഫൂള്‍’ ആണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍: ‘അവസാന രണ്ട് ആഴ്ചകളായി മരക്കാര്‍ ഒടിടിക്ക് കൊടുക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ സിനിമ ഒടിടിക്ക് നല്‍കും സിനിമ മേഖല തകര്‍ന്നു പോകും എന്നൊക്കെയുള്ള ആശങ്ക നിലനില്‍ക്കെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഒടിടി എന്നത് കുത്തകകള്‍ക്ക് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്.

അങ്ങിനെ ചെയ്താൽ സംസ്ഥാനത്തിന് ഉപകാരമൊന്നുമില്ല. സിനിമ മേഖല നശിച്ചാല്‍ മാത്രമേ കുത്തക കമ്പനികള്‍ റേറ്റ് കുറക്കുകയുള്ളൂ. മോഹന്‍ലാല്‍ ഒരു ‘ബ്ലഡി ഫൂള്‍’ ആണെന്നാണ് എനിക്ക് തോന്നുന്നത്. മോഹന്‍ലാല്‍ ഒരു സിനിമയല്ല നാല് സിനിമയാണ് ഒടിടിക്ക് കൊടുക്കുന്നത്. അയാള്‍ മലയാള സിനിമയെ നശിപ്പിക്കുകയാണ്’.