ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താൻ ബിവറേജസ് കോര്‍പ്പറേഷന്‍; ഉദ്യോഗസ്ഥര്‍ ആദ്യം ധരിക്കട്ടെയെന്ന് തൊഴിലാളികള്‍

single-img
19 November 2021

സംസ്ഥാനത്തെ ബെവ്‌കോ ജീവനക്കാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താൻ ബിവറേജസ് കോര്‍പ്പറേഷന്‍. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ അഭിപ്രായം തേടാനാണ് പുതിയ നിര്‍ദേശം. പുരുഷന്മാര്‍ക്ക് ടീഷര്‍ട്ടും വനിതകള്‍ക്ക് ഏപ്രണുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, യൂണിഫോമിനെതിരെ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തി.

പുരുഷന്മാര്‍ക്ക് ടീഷര്‍ട്ടും വനിതകള്‍ക്ക് ഏപ്രണുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മദ്യവില്‍പനകേന്ദ്രങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയുള്ള ഈ തീരുമാനത്തിനെതിരെ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തുകയായിരുന്നു. യൂണിഫോം പരിഷ്‌കാരം നടപ്പാക്കാനാണ് ഉദ്ദേശമെങ്കില്‍ ആദ്യം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ധരിച്ച് മാതൃക കാണിക്കണം എന്ന് എംഡിക്ക് അയച്ച കത്തില്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.