മലയാളി വ്യവസായിയുടെ കൊലപാതകം; അമേരിക്കയിൽ 15 വയസ്സുകാരന് അറസ്റ്റില്‍
അമേരിക്കയില്‍ വ്യവസായിയായ മലയാളിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ 15 വയസ്സുകാരന് പിടിയില്‍. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സാജന് മാത്യു (56) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം നടത്തിയിരുന്ന സ്റ്റോറിലെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം.
യുഎസിലെ ഡാലസ് കൗണ്ടിയിലെ മസ്കിറ്റ് സിറ്റിയില്‍ ബ്യൂട്ടി സപ്ലെ സ്റ്റോര്‍ നടത്തിവരികയായിരുന്നു സാജന് മാത്യൂ. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി, മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു.
അക്രമ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സാജനെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെറുകോല്‍ ചരുവേല്‍ കുടുംബാംഗമായ സാജന് കുവൈത്തില്‍ നിന്നാണ് 2005ല്‍ അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്സായ മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.