സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ജി സുധാകരന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് ; ഉദ്ഘാടന പോസ്റ്ററിൽ പക്ഷെ പേര് വെട്ടി മാറ്റി

single-img
10 November 2021

അമ്പലപ്പുഴയിൽ മുൻ മന്ത്രി ജി സുധാകരന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന പോസ്റ്ററിൽ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടി മാറ്റി . അമ്പലപ്പുഴ സർക്കാർ ജെ ബി സ്കൂളിനാണ് കഴിഞ്ഞ ഭരണകാലത്തു രണ്ടു നില കെട്ടിടത്തിന് അന്നത്തെ എം എൽ എ ജി സുധാകരൻ ഫണ്ട് അനുവദിച്ചത്. ഈ മാസം 12 ആം തീയതി വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തുന്ന ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം അമ്പലപ്പുഴ എം എൽ എ ഓഫീസ് അടിച്ചിറക്കിയ പോസ്റ്ററിലാണ് ഈ വെട്ടി മാറ്റൽ നടന്നത്.

പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുന്നിൽ പതിച്ചിരിക്കുന്ന മുൻ എം എൽഎ യുടെ പേര് , ഫണ്ട് അനുവദിച്ച വർഷം എന്നിവ അടങ്ങുന്ന ചുവരെഴുത്ത് ആണ് പൂർണമായും ഫോട്ടോഷോപ്പ് ഉപയോഗിച്ച മായ്ച്ചു കളഞ്ഞിട്ടുള്ളത്. രണ്ടാം നിലയിൽ ചേർത്ത സ്കൂളിന്റെ പേര് അതെ പടി മാറ്റങ്ങൾ ഒന്നും ഇല്ലാതെ പോസ്റ്ററിൽ ഉണ്ട്‌ താനും.