മോൻസന് പുറമെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മറ്റു ചിലരെയും സഹായിച്ചു; ഐജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

single-img
9 November 2021

ഐജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കല്ലിനെ സഹായിച്ചതിനാണ് ഇപ്പോൾ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ലക്ഷമണയ്ക്ക് എതിരായ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹം മോൻസൻ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇപ്പോൾ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷമണ.

കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ ‍ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. മോന്‍സനെതിരെ പത്ത് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോന്‍സനും തമ്മിലുള്ള ബന്ധത്തിന്‍റെ പേരില്‍ അന്വേഷണത്തിന്‍റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയിൽ ഡിജിപി അറിയിച്ചിരുന്നു.