ഡോക്ടറേറ്റ് ലഭിച്ചത് കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും; വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് ഷാഹിദാ കമാൽ

single-img
8 November 2021

തനിക്കെതിരെ ഉയർന്ന വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ പുതിയ വാദവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമൽ. ഇതോടൊപ്പം വിദ്യാഭ്യാസ യോഗ്യതയിൽ ഷാഹിദാ കമാൽ തെറ്റുകൾ ഉണ്ടെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. കസാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമാൽ ഇപ്പോൾ പറയുന്നത്.

വ‌ട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയുടെ തുടർ നടപടിയിൽ ലോകായുക്തയക്ക് മുന്നിലാണ് ഷാഹിദ കമാലിന്റെ വിശദീകരണം. അതേസമയം, തനിക്ക് വിയറ്റ്നാം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് ഇവർ നേരത്തെ പറഞ്ഞിരുന്നത്.

ഇതോടൊപ്പം തന്നെ 2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ തനിക്ക് പിഴവുണ്ടായെന്നാണ് ഷാഹിദ സമ്മതിച്ചത്. യോഗ്യത വെച്ചപ്പോൾ കേരള സർവകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ രേഖ. പക്ഷെ ഇപ്പോൾ, 2016-ൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവകലാശാലയിൽ നിന്നുമാണ് താൻ ഡി​ഗ്രി നേടിയതെന്നാണ് ഷാഹി​ദയുടെ വിശദീകരണം.