പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിൽ ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കും: മുഖ്യമന്ത്രി

single-img
2 November 2021

അക്കാദമിക് മികവിന്പ്രാ കൂടുതൽധാന്യം നൽകിയും അടിസ്ഥാന സൗകര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കിമാറ്റുമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ..

നേരത്തെ പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉൾപ്പടെ പരിഷ്‌ക്കരിക്കുമെന്നും ഗവേഷണ രംഗം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമൻസ് കോളേജിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതോടൊപ്പംകൂടുതൽ സെന്റർ ഫോർ എക്‌സലൻസുകൾ ഉണ്ടാകുന്നതിനായി സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ അക്കാഡമിക് സൗകര്യങ്ങൾ വർധിക്കുന്നതോടെ പുറം ദേശത്തു നിന്നും പഠനത്തിനായി വിദ്യാർഥികൾ എത്തും. മാത്രമല്ല, നവീകരണത്തോടെ സംസ്ഥാനത്തെ കലാലയങ്ങൾക്കും യൂണിവേഴ്‌സിറ്റികൾക്കും മികച്ച ഗ്രെഡിങ് നേടാൻ കഴിയുമെന്നും അതിലൂടെ കേരളം വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.