രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ് മത്സരിക്കുമോ എന്ന കാര്യം പിന്നീട് പറയാം: കെ സുധാകരൻ

single-img
31 October 2021

ജോസ് കെ മാണി രാജിവെച്ച ഒഴിവിൽ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ഇടതുമുന്നണിയുടെ ഏകപക്ഷീയമായ മത്സരം അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ഇടതുപക്ഷത്തുനിന്നും തിരികെ കോൺഗ്രസിൽ എത്തിയ തെരഞ്ഞെടുപ്പില്‍ ചെറിയാന്‍ ഫിലിപ് മത്സരിക്കുമോ എന്ന കാര്യം പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയെ സംബന്ധിച്ച് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നൽകാനാണ് സാധ്യത. അതേസമയം, രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്റേതാണെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു. ഒരിക്കൽ കൂടി താൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ, പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്.