ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകും

single-img
29 October 2021

ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽകഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതിബിനീഷിനു ജാമ്യം അനുവദിച്ചത്.

നിലവിൽ വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും.സഹോദരനായ ബിനോയ്‌ കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം

അതേസമയം, ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം ഇഡി തുടങ്ങി.