സ്റ്റൈപ്പന്റോട് കൂടി സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് വിദ്യാർത്ഥികൾക്ക് അവസരം; 100 ശതമാനം പ്ലേസ്മെന്റ്

single-img
28 October 2021

കഴക്കൂട്ടം: കേരളത്തിലെ 800 ഓളം വരുന്ന സ്റ്റാർ ക്ലാസിഫൈഡ് ഹോട്ടലുകളുടെ ഔദ്യോഗിക സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസ്സോസിയേഷൻ (എഫ്കെഎച്എ) യുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് നടത്തുന്നത്.

ഈ രംഗത്ത് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ കുറവ് നികത്തുന്നതിനും, നിർദ്ധനരായ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകി അവരെ പ്രാപ്തരാക്കുന്നതിനുമാണ് പദ്ധതിയിലൂടെ സംഘടന ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ അംഗീകൃത STED കൗൺസിലിന്റെ അംഗീകാരത്തോടു കൂടിയാണ് കോഴ്സ് നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന FKHA ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (FKHA-HM) സ്ഥാപനങ്ങളിൽ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിലേക്ക് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഭക്ഷണം, താമസം, ട്യൂഷൻ ഫി എന്നിവ തികച്ചും സൗജന്യമായിരിക്കും.

പ്രാക്ടിക്കൽ അടക്കമുളള റഗുലർ ക്ലാസ്സ് തുടങ്ങുമ്പോൾ മുതൽ മാസം തോറും ഓരോ വിദ്യാർത്ഥിക്കും 4000 രൂപ വീതം സ്റ്റൈപ്പന്റും നൽകുന്നതാണ്. (യൂണിഫോം, സ്റ്റഡി മെറ്റീരിയൽസ്, STED കാൺസിൽ പരീക്ഷ/രജിസ്ട്രേഷൻ ഫീസ്, എന്നിവയ്ക്ക് 4500 രൂപയും, തിരിച്ചുകിട്ടാവുന്ന 3000 രൂപ caution deposit എന്നിവ മാത്രമാണ് ആകെ വിദ്യാർത്ഥികൾ നൽകേണ്ടത്). fkha-ihm നടത്തുന്ന മൂന്നാമത്തെ ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് ആയ hm.kha.in നിന്നും ‘Apply online’ ലിങ്ക് വഴി അപേക്ഷകൾ അയക്കാവുന്നതാണ്. ഓഫ്ലൈൻ ആയി ആപ്ലിക്കേഷൻ അയക്കാൻ ihm.kha.in എന്ന വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച് അയക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ആർ. തുളസിയും സെക്രട്ടറി എം.കെ. ബിജുവും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9946941942 എന്ന ഫോൺ നമ്പറിൽ ബന്ധപെടാവുന്നതാണ്. Mail – [email protected]