മോൻസന്‍റെ മ്യൂസിയം കണ്ടപ്പോൾ തന്നെ സംശയം തോന്നി; ഇൻ്റലിജൻസിനോട് അന്വേഷണം ആവശ്യപ്പെട്ടു; ബെഹ്റയുടെ മൊഴി പുറത്ത്

single-img
25 October 2021

വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പുറത്ത്. സോഷ്യൽ മീഡിയകളിലെ പോസ്റ്റുകൾ കണ്ടാണ് മ്യൂസിയം കാണാൻ പോയതെന്നും, അല്ലാതെ ആരും ക്ഷണിച്ചു കൊണ്ട് പോയതല്ലെന്നുമാന്നാണ് ലോക്നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

തനിക്ക് മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയം കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. ഉടൻ തന്നെ ഇൻ്റലിജൻസിനോട് അന്വേഷണം ആവശ്യപ്പെട്ടുവെന്നും ബെഹ്റയുടെ മൊഴിയില്‍ പറയുന്നു. മാത്രമല്ല, മോൻസനെ കുറിച്ച് ഇഡി അന്വേഷണത്തിന് കത്തയച്ചിരുന്നെന്നു അദ്ദേഹം പറയുന്നു.

അതേസമയം, താനാണ് ബഹ്റയെ മൂസിയത്തിലേക്ക് ക്ഷണിച്ചത് എന്നാണ് അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി