വീണ്ടും ഇന്ധനവില വർദ്ധനവ്; പെട്രോൾ വില 110 കടന്നു

single-img
24 October 2021

രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടുകൂടി തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോൾ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. അവസാന 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

ഇന്ധനവില ഉയർന്നതോടെ പൊതു വിപണിയിൽ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. അതേസമയം, .ഇന്ധനവില വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. അതിന്റെ ഭാഗമായി അടുത്തമാസം 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തും. ഓരോ സംസ്ഥാനങ്ങളിലും പ്രദേശ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുമെന്നും എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.