ഈ പൂഴിക്കടകനൊന്നും എന്റെയടുത്ത് വേണ്ട; ഇത് ജനൂസ് വേറെയാണ്; മോന്‍സന്റെ ഒളിക്യാമറ വിവാദത്തിൽ പ്രതികരണവുമായി കെ സുധാകരൻ

single-img
22 October 2021

വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എറണാകുളം കലൂരിലുള്ള മോൻസന്റെ വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ചിരുന്നുവെന്നും അവിടെ ഉന്നതരെ കണ്ടിരുവെന്നുമുള്ള മോന്‍സന്റെ പീഡനത്തിനിരയായ യുവതി വെളിപ്പെടുത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു സുധാകരന്റെ പ്രതികരണം. അത്തരത്തിൽ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ ചാനലില്‍ കാണിക്കണമെന്നും അതിനായി ചലഞ്ച് ചെയ്യുകയാണെന്നും സുധാകരന്‍ പറഞ്ഞു.സുധാകരന്റെ വാക്കുകൾ: ‘എനിക്കെതിരെ ഒരു ആരോപണവുമില്ല. ഈ പൂഴിക്കടകനൊന്നും എന്റെയടുത്ത് വേണ്ട. ഇത് ജനൂസ് വേറെയാണ്.

അതുണ്ടെങ്കില്‍ അന്വേഷിക്കട്ടേ. നടപടി വന്നോട്ടേ. ഞാനപ്പോള്‍ നോക്കിക്കോളും. എന്റെ ദൃശ്യങ്ങള്‍ നിങ്ങളുടെ ചാനല്‍ കാണിക്ക്. നിങ്ങളെ ചലഞ്ച് ചെയ്യുകയാണ് ഞാന്‍. ഇത് വേറെയാണാള്. കേട്ടോ… എല്ലാവരോടും പറയുന്നമാതിരി എന്നോട് പറയേണ്ട. ഇത് കെ. സുധാകരനാണ്.’