മഴക്കെടുതി: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു; ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനം

single-img
17 October 2021

കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യൽ മീഡിയയിൽ അറിയിച്ചു. അതേസമയം, കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയെന്ന് മോദിയും ട്വിറ്ററിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. അതിതീവ്രമഴ യും ഉരുൾപൊട്ടലും അതിൻ്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.