കൂട്ടിക്കലിലെ ഉരുൾപൊട്ടൽ; കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

single-img
17 October 2021

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 13പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടൊപ്പം തന്നെ ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങളും കണ്ടെത്തി . ഇവിടെ 2 പേരെ കാണാതായതായും ജില്ലാഭരണ സംവിധാനം അറിയിച്ചു.

രണ്ടു പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം നാളെയും തുടരും.അതേസമയം, കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20) മുതൽ 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിന്റെ ഭാഗമായി ഒക്ടോബർ 20 നു 10 ജില്ലകളിലും ഒക്ടോബർ 21 നു 6 ജില്ലകളിലും മഞ്ഞ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.