നടൻ നെടുമുടി വേണുവിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

single-img
11 October 2021

പ്രശസ്ത നടന്‍ നെടുമുടി വേണുവിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.അദ്ദേഹം ഇപ്പോൾ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

നേരത്തെ തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്.ഇതോടൊപ്പം ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.