സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകൾ

single-img
27 September 2021

കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇത് പ്രകാരം കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശമുണ്ട്.

റെഡ് അലേർട്ട് (2021 സെപ്റ്റംബർ 27): ഇടുക്കി, തൃശൂർ. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ അതിതീവ്രമായ ( 204.4 mm കൂടുതൽ ) മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഓറഞ്ച് അലേർട്ട്( 2021 സെപ്റ്റംബർ 27): എറണാകുളം. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ അതിശക്തമായ (115.6 മുതൽ 204.4 mm വരെ) മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലേർട്ട്( 2021 സെപ്റ്റംബർ 27) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
2021 സെപ്റ്റംബർ 28 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
2021 ഒക്ടോബർ 01 : തിരുവനന്തപുരം, കൊല്ലം

ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.