ടി പി കൊല്ലപ്പെട്ട ശേഷവും പിണറായി കുലംകുത്തി എന്ന് വിളിച്ചത് കൊലപാതകത്തിൽ പങ്കുള്ളതിനാല്‍: കെ കെ രമ

single-img
19 September 2021

ടി പി ചന്ദ്രശേഖരണ കൊല്ലപ്പെട്ട ശേഷവും പിണറായി അദ്ദേഹത്തെ കുലംകുത്തി എന്ന് വിളിച്ചത് കൊലപാതകത്തിൽ പങ്കുള്ളതിനാലാണെന്ന ആരോപണവുമായി ടിപിയുടെ ഭാര്യയും എംഅൽഎയുമായ കെ കെ രമ. കേസിൽ പ്രതികളുടെ അപ്പീലിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ സുപ്രീംകോടതി അഭിഭാഷകനെ നിയമിക്കണമെന്ന് രമ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന സംസ്ഥാന സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷയില്ല. ടി പി കേസ് അന്വേഷണം ഒരുപക്ഷേ ഉന്നതരിലേക്കെത്തുന്നതിൽ ജഡ്ജി വരെ ഭയപ്പെട്ടിരുന്നോയെന്ന് സംശയിക്കുന്നതായും രമ പറഞ്ഞു. മലയാളത്തിലെ ഒരു വാർത്താ ചാനലിൽ എഡിറ്റോറിയലിൽ ആയിരുന്നു കെ കെ രമയുടെ പ്രതികരണം.