പാർട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല; പികെ നവാസിനെതിരെ പിപി ഷൈജൽ

single-img
15 September 2021

എംഎസ്എഫിന്റെ സംസ്ഥാന അധ്യക്ഷൻ പി കെ.നവാസിനെതിരെ മുൻ വൈസ് പ്രസിഡൻ്റ് പി പി ഷൈജൽ. തന്നെ സംഘടനയുടെ ഭാരവാഹി പദത്തിൽ നിന്നും നീക്കുകയെന്നത് പി. കെ നവാസിൻ്റെ ആവശ്യമായിരുന്നുവെന്നും ഇതിനായി അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും ഷൈജൽ ആരോപിച്ചു. അതേസമയം, സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നീക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിൽ നിന്നും തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല.

താന്‍ കരുതുന്നത് സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണ് എന്നും എംഎസ്എഫ് സംസ്ഥാന അധ്യക്ഷനെതിരെ നേതൃത്വത്തിന് പരാതി നൽകുമെന്നും എല്ലാ കാര്യങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ഷൈജൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാളെ മാധ്യമങ്ങളെ കണ്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി.

ഇപ്പോള്‍ പാർട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഹരിതയുടെ പുതിയ കമ്മിറ്റിയെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചത് കൂടിയാലോചനയില്ലാതെയാണെന്ന പരസ്യവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെതിരെ നടപടിയുണ്ടായത്.